പ്രിയ കൂട്ടുകാരെ,അറുപത്തുമൂന്ന് കൊല്ലം ജീവിച്ച പ്രവാചകന്‍റെ ജീവിത ചരിത്രം ഖിയാമംനാളുവരെ പറഞ്ഞാലും തീരുന്നതല്ല.പ്രവാചകന്‍റെ ജനനം തൊട്ട് മരണം വരെ ഒരു ചെറിയ രൂപം നിങ്ങള്‍ക്ക് തരാന്‍ മാത്രമാണ്‍ ഈ ക്വിസ്സ് മല്‍സരത്തിലൂടെ ഉദ്ദേശിച്ചത്.അത് നടന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.പ്രവാചക ചരിത്രം കൂടുതല്‍ പഠിച്ച് പ്രവാചക മാത്രക ജീവിതത്തില്‍ പകര്‍ത്തി വീടിനും നാടിനും സമൂഹത്തിനും ഉപകാരമുള്ള ഒരു തലമുറയായി നിങ്ങള്‍ വളരണം.നിങ്ങളാണ്‍ നാളെയുടെ പൌരന്‍മാര്‍.നിങ്ങളുടെ കയ്യിലാണ്‍ നാളെയുടെ കണിഞ്ഞാണ്‍.നിങ്ങള്‍ നല്ലവണ്ണം വായിക്കണം,പഠിക്കണം .കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ,"വായിച്ചാല്‍ വളരും.വായിച്ചില്ലങ്കില്‍ വളയും" എന്ന്.നിങ്ങള്‍ വളരണം. "പഠിച്ച് കളിച്ച് വളരുക"ഈ തേന്‍മാവിന്‍ ചുവട്ടില്‍.എല്ലാവിധ വിജയാശംസകളും നേരുന്നതോടപ്പം ഈ ക്വിസ്സ് മല്‍സരത്തെ കുറിച്ചും ഈ സൈറ്റിനെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ കുറിച്ചിടുക.
എന്ന് സ്നേഹത്തോടെ
നിങ്ങളുടെ അങ്കിള്‍.
എന്ന് സ്നേഹത്തോടെ
നിങ്ങളുടെ അങ്കിള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ