2011, ഫെബ്രുവരി 23, ബുധനാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 20

മദീനാനിവാസികള്‍ പ്രവാചകനു അഭയം നല്‍കിയതില്‍ ഖുറൈഷികള്‍ക്ക് മദീനക്കാരോട് കടുത്ത അമര്‍ഷം തോന്നി.അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികള്‍ തീരുമാനിച്ചു. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുസ്ലീങ്ങളുടെ കൂടെയായിരുന്നു. വിജയികളായ മുസ്‌ലിംകള്‍, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു.ഈ യുദ്ധം നടക്കുന്നത് റമദാന്‍ 17 നാണ്. എതായിരുന്നു ഈ യുദ്ധം?

4 അഭിപ്രായങ്ങൾ: