പ്രവാചകന് മദീനയിലെത്തിയതിന്റെ ആറാം വര്ഷംതീര്ത്ഥാടനത്തിനു മക്കയിലെ കഅബാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്മാര് പരസ്പരം ബന്ധപ്പെട്ടതിന്റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംങ്ങള്‍ക്കു അനുകൂലമല്ലായിരുന്നു. മുസ്ലിംകള് ആ കൊല്ലം കഅബ സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഈ ഉടമ്പടിയിലുണ്ടായിരുന്നു.സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന് പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.ഈ സന്ധി ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഹുദൈബിഅ സന്ന്ദി
മറുപടിഇല്ലാതാക്കൂഹുെെദബിയ സന്ധി
മറുപടിഇല്ലാതാക്കൂhudaibia sandi
മറുപടിഇല്ലാതാക്കൂഹുദൈബിയ സന്ധി
മറുപടിഇല്ലാതാക്കൂ