2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം. ഉപസംഹാരം.

പ്രിയ കൂട്ടുകാരെ,അറുപത്തുമൂന്ന് കൊല്ലം ജീവിച്ച പ്രവാചകന്‍റെ ജീവിത ചരിത്രം ഖിയാമംനാളുവരെ പറഞ്ഞാലും തീരുന്നതല്ല.പ്രവാചകന്‍റെ ജനനം തൊട്ട് മരണം വരെ ഒരു ചെറിയ രൂപം നിങ്ങള്‍ക്ക് തരാന്‍ മാത്രമാണ്‍ ഈ ക്വിസ്സ് മല്‍സരത്തിലൂടെ ഉദ്ദേശിച്ചത്.അത് നടന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.പ്രവാചക ചരിത്രം കൂടുതല്‍ പഠിച്ച് പ്രവാചക മാത്രക ജീവിതത്തില്‍ പകര്‍ത്തി വീടിനും നാടിനും സമൂഹത്തിനും ഉപകാരമുള്ള ഒരു തലമുറയായി നിങ്ങള്‍ വളരണം.നിങ്ങളാണ്‍ നാളെയുടെ പൌരന്‍മാര്‍.നിങ്ങളുടെ കയ്യിലാണ്‍ നാളെയുടെ കണിഞ്ഞാണ്‍.നിങ്ങള്‍ നല്ലവണ്ണം വായിക്കണം,പഠിക്കണം .കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ,"വായിച്ചാല്‍ വളരും.വായിച്ചില്ലങ്കില്‍ വളയും" എന്ന്.നിങ്ങള്‍ വളരണം. "പഠിച്ച് കളിച്ച് വളരുക"ഈ തേന്‍മാവിന്‍ ചുവട്ടില്‍.എല്ലാവിധ വിജയാശംസകളും നേരുന്നതോടപ്പം ഈ ക്വിസ്സ് മല്‍സരത്തെ കുറിച്ചും ഈ സൈറ്റിനെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ കുറിച്ചിടുക.
എന്ന് സ്നേഹത്തോടെ
 നിങ്ങളുടെ അങ്കിള്‍.

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 25

പ്രിയ പത്നിയുടെ മടിയില്‍ തലവെച്ച് പ്രവാചകന്‍ അറുപത്തിമൂന്നാം വയസ്സില്‍  പരലോകം പ്രാപിച്ചു. പള്ളിയില്‍ ഒരുമിച്ചുകൂടിയിരുന്ന വിശ്വാസികള്‍ ചരമ വിവരമറിഞ്ഞ് അമ്പരന്നു. എന്നാല്‍ അവിടെ ഓടിക്കിതച്ചെത്തിയ ഉമറുല്‍ ഫാറൂഖ് ഇത് വിശ്വസിച്ചില്ല. മൃതദേഹം നേരില്‍ കണെടങ്കിലും ബോധക്ഷയം ബാധിച്ച് കിടക്കുകയാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹം താല്‍പര്യംകാണിച്ചത്.പ്രവാചകന്റെ മരണ വാര്‍ത്ത കേട്ടറിഞ്ഞ അബൂബക്കര്‍ സിദ്ദീഖ് മകളുടെ വീട്ടില്‍ ഓടിയെത്തി. പ്രവാചക മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണട് അദ്ദേഹം പറഞ്ഞു: 'അല്ലാഹു നിശ്ചയിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു. ഇനി അങ്ങയ്ക്കൊരു മരണമില്ല.' മൃതശരീരം മൂടി അബൂബക്കര്‍ സിദ്ദീഖ് നേരെ പള്ളിയിലേക്കു പോയി. അപ്പോഴും ഉമറുല്‍ ഫാറൂഖ് തന്റെ ആക്രോശം തുടരുകയായിരുന്നു. എന്നാല്‍ അബൂബക്കറിനെ കണടതോടെ ജനം അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. നബി തിരുമേനിയെപ്പറ്റി എന്തും ആധികാരികമായി പറയാന്‍ അര്‍ഹത അദ്ദേഹത്തിനാണെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നു. സന്ദര്‍ഭത്തിന്റെ ഗൌരവവും താല്‍പര്യവും തിരിച്ചറിഞ്ഞ അദ്ദേഹം അല്ലാഹുവെ സ്തുതിച്ചശേഷം അവരോട് പറഞ്ഞു: 'അറിയുക; ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ അന്ത്യശ്വാസം വലിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അല്ലാഹു മരണമില്ലാത്തവനും എന്നെന്നും നിലനില്‍ക്കുന്നവനുമാണ്.' തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു:
'മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണട്. അദ്ദേഹം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.' (3:144)
ഉമറുള്‍പ്പെടെ ഏറെപ്പേരും ഈ വിശുദ്ധ വചനം ആദ്യം കേള്‍ക്കുന്നപോലെയായിരുന്നു. പ്രവാചക വിയോഗം സംബന്ധിച്ച വാര്‍ത്ത സൃഷ്ടിച്ച വിഭ്രാന്തി അവരെ അത്രയേറെ വിസ്മൃതിയിലകപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ സൂക്തം കേട്ടതോടെ തങ്ങളുടെ സര്‍വസ്വമായ നബി തിരുമേനിയുടെ മരണം ഒരു യാഥാര്‍ഥ്യമായി അവരംഗീകരിച്ചു.പ്രവാചകന്‍റെ ആ പ്രിയ പത്നി ആരായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 24

അറഫാ പ്രഭാഷണത്തില്‍ പ്രവാചകന്‍ ലക്ഷങ്ങളെ സാക്ഷിയാക്കി ഇങ്ങിനെ പറഞ്ഞു:
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.
'ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി!
'വല്ലവരുടെയും വശം വല്ല അമാനത്തുമുണെടങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു.
'ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
'ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.
'ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും.
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്.
'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
'അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.
എന്താണ്‍ പ്രവാചകന്‍ ഇവിടെ വിട്ടേച്ചു പോയ കാര്യങ്ങള്‍?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 23

അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവിക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 15:4). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി.
ഹിജ്‌റ പത്താമത്തെ വര്‍ഷത്തില്‍ മുഹമ്മദ് നബി ഹജ്ജ് തീര്‍ത്ഥാടനത്തിന്‌ മക്കയിലേക്ക് പുറപ്പെട്ടു.കൂടെ ലക്ഷത്തിലേറെ അനുയായികളുമുണടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്‍നാ' താഴ്വരയില്‍വെച്ച് നബി തിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്നു.നബിയുടെ ഈ ഹജ്ജ് ഏത് പേരിലാണ്‍ അറിയപ്പെടുന്നത്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 22

ഹിജ്റ എട്ടാം വര്‍ഷം മക്കയിലെ ഖുറൈശികള്‍ ഹുദൈബിയ ഉടമ്പടി ലംഘിച്ചു. പ്രവാചകന്‍റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോള്‍ പ്രവാചകന്‍ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അപ്പോള്‍ പ്രവാചകന്‍ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീംങ്ങള്‍ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാര്‍ക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കക്കാരുടെ നേതാവായ അബൂസുഫ്‌യാന്‍ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടനായ അബൂസുഫ്‌യാന്‍ ഇസ്ലാം സ്വീകരിച്ചു.
നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ മക്കാ നിവാസികള്‍ പ്രവാചകന്‍ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പില്‍ ആകാംക്ഷയോടും ഭീതിയോടും കൂടി നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകള്‍ പറഞ്ഞു. 'യൂസഫ്നബി തന്‍റെ സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്'.ഈ സംഭവം ഇസ്ലാമിക ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്.ഈ സംഭവം ഏതു പേരിലറിയപ്പെടുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 21

പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ ആറാം വര്‍ഷംതീര്‍ത്ഥാടനത്തിനു മക്കയിലെ ക‍അബാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംങ്ങള്‍ക്കു അനുകൂലമല്ലായിരുന്നു. മുസ്ലിംകള്‍ ആ കൊല്ലം ക‍അബ സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഈ ഉടമ്പടിയിലുണ്ടായിരുന്നു.സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന്‍ പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.ഈ സന്ധി ഏതു പേരിലാണ്‍ അറിയപ്പെട്ടിരുന്നത്?

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 20

മദീനാനിവാസികള്‍ പ്രവാചകനു അഭയം നല്‍കിയതില്‍ ഖുറൈഷികള്‍ക്ക് മദീനക്കാരോട് കടുത്ത അമര്‍ഷം തോന്നി.അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികള്‍ തീരുമാനിച്ചു. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുസ്ലീങ്ങളുടെ കൂടെയായിരുന്നു. വിജയികളായ മുസ്‌ലിംകള്‍, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു.ഈ യുദ്ധം നടക്കുന്നത് റമദാന്‍ 17 നാണ്. എതായിരുന്നു ഈ യുദ്ധം?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 19

മദീനയില്‍ മുഹമ്മദ് നബി ഒരു രാഷ്ട്രത്തിന്‌ രൂപം നല്‍കി. മക്കയിനിന്നു നിന്ന് വന്ന അനുയായികളെയും മദീനയിലുള്ള അനുയായികളെയും തമ്മില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. ആ പള്ളി ഏതാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 18

പ്രവാചക അനുയായികള്‍ യഥ്‌രിബിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇതിനിടയില്‍ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കള്‍ നബിയുടെ വീടു വളഞ്ഞു. ആ ദിവസം തന്നെ പ്രവാചകന്‍ തന്‍റെ വിരിപ്പില്‍ അലി (റ) കിടത്തി  തന്റെ അനുചരന്‍ അബൂബക്കറോടൊപ്പം യഥ്‌രിബിലേക്ക് പുറപ്പെട്ടു. എതിരാളികള്‍ നബി രക്ഷപ്പെട്ടതറിഞ്ഞ് അന്വേഷിച്ച് പുറപ്പെട്ടു.നബിയും അബൂബക്കറും യാത്ര മദ്ധേ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു.ഈ സമയത്ത് ശത്രുക്കള്‍ അതിലെ വരുന്നതു അബൂബക്കര്‍ കാണാനിടയായി.ഭയവിഹ്വലനായ അബൂബക്കറിനെ നോക്കി നബി ഇങ്ങനെ സമാധാനിപ്പിച്ചു. "ഭയപ്പെടേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്" യാത്ര വീണ്ടും ആരംഭിച്ചു. അവര്‍ യഥ്‌രിബിലെത്തി.നബിയുടെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം പിന്നീട് ഏതു പേരിലാണ്‍ അറിയപ്പെട്ടത്?.

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 17

 ഹജ്ജ് തീര്‍ത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് പ്രവാചകന്‍ തന്റെ സന്ദേശം സമര്‍പ്പിച്ച് കൊണ്ടിരുന്നു.യഥ്‌രിബില്‍ നിന്ന് വന്ന ഒരു സംഘം ഈ സന്ദേശത്തില്‍ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവര്‍ തിരിച്ച്ചെന്ന് യഥ്‌രിബില്‍ പ്രബോധനം നടത്തുകയും അടുത്ത വര്‍ഷം വീണ്ടും വന്ന് നബിയെ യഥ്‌രിബിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇവരുമായി പ്രവാചകന്‍ ഒരു കരാറില്‍ ഒപ്പു വെച്ചു. ഈ കരാര്‍ ഏതു പേരില്‍  അറിയപ്പെടുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 16

ഒരു രാത്രി പ്രവാചകന്‍ ക‍അബയുടെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നു.ഈ തിണ്ണക്ക് "ഹത്വീം" എന്നു പറയും.ജിബ്‌രീല്‍(അ) അല്‍ഭുതകരമായ ഒരു വാഹനവുമായിവന്നു."ബുറാഖ്" എന്നാണ്‍ ആ വാഹനത്തിന്‍റെ പേര്. ജിബ്‌രീല്‍ (അ) നബിയെ കൈപ്പിടിച്ചെഴുന്നേല്‍പ്പിച്ച് അതിന്‍മ്മേലിരുത്തി.രണ്ടു പേരും മസ്ജിദുല്‍ ഹറമില്‍ നിന്നും യത്രയായി.അങ്ങിനെ പലസ്തീനിലെ ബൈത്തുല്‍ മുഖദ്ദിസിലെത്തി.നബി പള്ളിയില്‍ നിന്നും രണ്ട് റക്കാഅത്ത് നമ്സ്ക്കരിച്ചു.നമസക്കാരം കഴിഞ്ഞപ്പോഴേക്കും ജിബ്‌രീല്‍ രണ്ടു  പാനീയങ്ങള്‍ രണ്ടു പാത്രങ്ങളിലായി കൊണ്ട് വന്നു.ഒന്നില്‍ പാല്‍. മറ്റൊന്നില്‍ മദ്യം.പ്രവാചകന്‍ മദ്യം നിരസിച്ച് പാല്‍ കുടിച്ചു. മദ്യമുപേക്ഷിച്ച് പാല്‍ സ്വീകരിച്ചതില്‍ ജിബ്‌രീല്‍ നബിയെ പ്രശംസിച്ചു.ഇത്രയും നടന്ന സംഭവത്തിനു പറയുന്ന പേരെന്താണ്?

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 15

തുടക്കം മുതലേ നബിക്കു താങ്ങും തണലുമായിരുന്ന തന്‍റെ പ്രിയമത നുബുവ്വത്തിന്‍റെ പത്താം കൊല്ലം മരണപ്പെട്ടു.ഖദീജാബീവിയുടെ വിയോഗം പ്രവാചകന്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.കച്ചവടക്കാരിയും ധനികയുമായിരുന്ന ബീവി തന്‍റെ ധനമല്ലാം ഇസ്ലാമിലേക്കു കടന്നുവരുന്നവരുടെ ആവശ്യത്തിനു വേണ്ടി ചിലവഴിച്ചു.അതെ കൊല്ലം തന്നെ, നബിയെ  വാല്‍സല്ല്യത്തോടെ വളര്‍ത്തുകയും ശത്രുക്കളില്‍ നിന്നും രക്ഷിച്ച് പോന്നിരുന്ന അബൂത്വാലിബും മരിച്ചു.നബിയെ വളരെ പ്രയാസപ്പെടുത്തിയ പ്രസ്തുത മരണങ്ങള്‍ കൊണ്ട് നുബൂവ്വത്തിന്‍റെ പത്താം വര്‍ഷം അറിയപ്പെടുന്നത് ഏത് പേരിലാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 14

ഇസ്ലാം അടിക്കടി വളര്‍ന്നു കൊക്കൊണ്ടിരിക്കുകയാണ്.ഹംസ(റ)വും ഉമര്‍(റ)വും ഇസ്ലാം സ്വീകരിച്ചതോടെ ഖുറൈഷികള്‍ വലിയ വെപ്രാളത്തിലായി.അവര്‍ "ദാറുന്നദ്‌വ"യില്‍ ഒരു യോഗം കൂടി.പ്രവാചകനെയും അനുചരന്‍മാരെയും ഹശിം-മുത്ത്വലിബ് കുടുബത്തെയും ബഹിഷ്ക്കരിക്കാന്‍ അവര്‍ തീരുമാനിച്ചു.അവര്‍ ബഹിഷ്ക്കരണ പ്രമേയയം എഴുതി  ക‍അബയുടെ ചുമരില്‍  തൂക്കി.ആപല്‍ക്കരമായ ഈ ബഹിഷ്ക്കരണത്തെ തുടര്‍ന്ന് 3 വര്‍ഷം കഷ്ഠതകള്‍ അനുഭവിച്ച് അവര്‍ ജീവിതം കഴിച്ചുക്കൂട്ടി.വിശപ്പടക്കാന്‍ ആഹാരമില്ല,ദാഹം മാറ്റാന്‍ വെള്ളമില്ല.പൈതാഹത്തിന്‍റെ കാഠിന്യത്താല്‍ പുഞ്ചു പൈതങ്ങള്‍ വാവിട്ടു കരഞ്ഞു.ആഹാരസാധനങ്ങള്‍ ആരെങ്കിലും കൊണ്ട് വന്നു കൊടുക്കുന്നത് തടയാന്‍ അവര്‍ കാവലേര്‍പ്പെടുത്തി. ഈ ബഹിഷ്ക്കരണകാലത്ത്   പ്രവാചകനും അനുചരന്‍മാരും ഹശിം-മുത്ത്വലിബ് കുടുബവും മക്കയില്‍നിന്നും അങ്ങകലെയുള്ള ഒരു താഴ്വരയിലേക്ക് താമസം മാറ്റി.ഏതായിരുന്നു ആ താഴ്വാര?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 13

മര്‍ദ്ദനമുറകള്‍ അനുദിനം കൂടിക്കൂടി വന്നു.അതോടോപ്പം ഇസ്ലാം വളര്‍ന്നു കൊണ്ടിരുന്നു.തന്‍റെ അനുചരന്‍മാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഠനങ്ങള്‍ കണ്ട് പ്രവചകന്‍റെ മനം നെന്തു നീറി.ഇനിയും തന്‍റെ അനുചരന്‍മാരെ മക്കയില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് നബിക്ക് ബോധ്യമായി.സഹാബികളോട് മക്കയില്‍ നിന്നും പാലായനം ചൊയ്യാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.അങ്ങിനെ അവര്‍ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മക്കയില്‍നിന്നും യാതയായി. ഇതാണ്‍ ഇസ്ലാമിലെ ഒന്നാമത്തെ ഹിജ്റ.ഈ ഹിജറ ഏത് രാജ്യത്തേക്കായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 12

പരസ്സ്യപ്രബോധനം ആരംഭിച്ചതോടെ നബിക്കും മുസ്ലീങ്ങള്‍ക്കും വല്ലാത്ത പീഠനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.പ്രവാചകനെ ഭ്രാന്തെനെന്നും മാരണക്കാരെനെന്നും കവിയെന്നും വിളിച്ചു  പരിഹസിച്ചു. കുട്ടികളെ കൊണ്ട് കൂവി വിളിപ്പിക്കുകയും കല്ലെറിഞ്ഞ് നൊമ്പരപ്പെടുത്തുകയും ചെയ്തു.നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി.ഒരു ദിവസം തിരുമേനി ക‍അബയുടെ ചാരത്തു നിന്ന് നമസ്ക്കരിച്ചു കൊണ്ടിരിക്കെ സുജൂദിലായിരിക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ  കുടല്‍ മാല നബിയുടെ കഴുത്തില്‍ കൊണ്ടിട്ടു.ആരാണ്‍ ഈ ക്രൂരക്ര്ത്യം ചൊയ്തത്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 11

നീണ്ട 3 വര്‍ഷത്തെ രഹസ്സ്യ പ്രബോധനത്തിന്‍ ശേഷം പരസ്സ്യ പ്രബോധനത്തിനുള്ള ദൈവിക കല്‍പ്പന കിട്ടി."കല്‍പ്പിക്കപ്പെടുന്ന കാര്യം തുറന്നു പറയുക" എന്ന ഖുര്‍ആന്‍ സൂക്തം അവതീര്‍ണ്ണമായതോടെ നബി (സ) സഫാ മലയില്‍ കയറി ഖുറൈശി സമൂഹത്തെ വിളിച്ചുകൂട്ടി ഇങ്ങിനെ ചോദിച്ചു:ഈ മലയുടെ പിറകില്‍ ഒരു സമൂഹം നിങ്ങളെ ആക്രമിക്കാന്‍ എല്ലാവിധ ആയുധങ്ങളുമായി വന്നു വില്‍പ്പുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ പറഞ്ഞു: അതെ എന്ന്.അപ്പോള്‍ പ്രവാചകന്‍ തുടര്‍ന്നു: എന്നാല്‍ അറിഞ്ഞു കൊള്ളുക!ദൈവം ഏകനാണ്. ഞാന്‍ അവന്‍റെ അന്ത്യ പ്രവാചനും റസൂലുമാണ്.അല്ലാഹുവിനെ മാത്രം ആരാധിക്കുക.അവനെ മാത്രം അനുസരിക്കുക.ഇതു കേട്ട് ഖുറൈശികള്‍ സ്തംഭിച്ചു നില്‍ക്കേ "നശിച്ചവനെ,ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയതെന്ന് അബൂലഹബ് ആക്രോശിച്ചു.അബൂലഹബിന്‍റെ ഈ നിലപാടിനെതിരെ അദ്ദേഹത്തെ വിമര്‍ശിച്ച് ഖുര്‍ആനില്‍ ഒരു അദ്ധ്യായം അവതീര്‍ണ്ണമായി. ഏതാണ്‍ ആ അദ്ധ്യയം? 

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 10

ദൈവിക സന്ദേശം കിട്ടി തുടങ്ങി. ഇനി വെറുതെ ഇരിക്കുവാന്‍ പാടില്ല. ജനങ്ങളിലേക്കിറങ്ങി പ്രബോധനം ചെയ്യണം.ജനങ്ങളുടെ എതിര്‍പ്പു ഭയന്ന് വളരെ രഹസ്സ്യമായിട്ടാണ്‍ ആദ്യം നബി(സ) പ്രബോധനം ചെയ്തത്.പ്രവാചകന്‍റെ രഹസ്സ്യ പ്രബോധന ഫലമായി കുറച്ചാളുകള്‍ ഇസ്ലാം സ്വീകരിച്ചുതുടങ്ങി.അവരില്‍ നബിയില്‍ വിശ്വസിച്ച ആദ്യത്തെ സ്ത്രീ,യുവാവ്,ബാലന്‍ ഇവര്‍ ആരല്ലാമായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 9

ദൈവിക കല്‍പ്പനകള്‍ ഓതികേള്‍പ്പിച്ചശേഷം മാലാഖ സ്ഥലം വിട്ടു.പേടിച്ചു വിറച്ച് വീട്ടിലെത്തിയ പ്രവാചകന്‍ പ്രിയമതയേട് തന്നെ പുതപ്പിട്ടു മൂടാന്‍ പറഞ്ഞു.ഖദീജ ബീവി തന്‍റെ മാരനെ പുതപ്പിച്ചു.അല്‍പ്പം ആശ്വാസം തോന്നിയപ്പോള്‍ എണീറ്റ് ഹിറാഗുഹയില്‍ നടന്നതല്ലാം നബി അവരോട് പറഞ്ഞു."ഭയപ്പെടാനൊന്നും ഇല്ല.മഹത്തായ സേവനങ്ങള്‍ നിര്‍വഹിക്കുന്ന അങ്ങയെ ദൈവം തമ്പുരാന്‍ കൈവിടില്ല."അവര്‍ തന്‍റെ പ്രിയമതനെ സന്ത്വനപ്പെടുത്തി.ഹിറാ സംഭവത്തിന്‍റെ പൊരുളറിയാന്‍ ഒരു ക്ര്സ്തീയ പുരോഹിതന്‍റെ അടുത്തേക്ക് പോയി.ആരായിരുന്നു ആ പുരോഹിതന്‍?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 8

ഒരു ദിവസം ജിബ് രീല്‍(ആ) എന്ന മലക്ക് നബിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.നബിയെ കെട്ടിപ്പിടിച്ച് വായിക്കാന്‍ പറഞ്ഞു.എഴുത്തും വായനയും പഠിച്ചിട്ടില്ലാത്ത നബി എനിക്കു വായിക്കാന്‍ അറിയില്ലെന്നു പറഞ്ഞു.ചേദ്യവും ഉത്തരവും 3 തവണ ആവര്‍ത്തിച്ചു.അവസാനം ജിബ് രീല്‍ തന്നെ സൂറത്തുല്‍ അലഖിലെ ആദ്യത്തെ 5 ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു.ഈ സംഭവം നടക്കുന്നത് റമദാന്‍ മാസത്തിലെ ഒരു രാവിലാണ്. ഈ രാവിലാണു മുഹമ്മദ് നബിക്കു പ്രവാചകത്വം ലഭിക്കുന്നത്.ഈ രാവിനു പറയുന്ന പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 7

നബിയുടെ പ്രായം 40.മക്കയിലെ ദുഷിച്ച ചുറ്റു പാടില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരു മാനിച്ചു. ആവശ്യത്തിനുള്ള ഭക്ഷണവും ശേഖരിച്ച് നൂര്‍ മലയിലെ ഒരു ഗുഹയില്‍ പേയിരിക്കു മായിരുന്നു.എന്താണ്‍ ആ ഗുഹയുടെ പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 6

കച്ചവടം കഴിഞു തിരിച്ചെത്തി കണക്കുകളല്ലാം കദീജ ബീവിയെ ഏല്‍പ്പിച്ചു.ആസാധാരണ ലാഭം കിട്ടി.പുതിയ കച്ചവടക്കാരന്‍റെ സത്യസന്തതയും വിശ്വസ്തതയും കണ്ടറിഞ്ഞ കദീജ ബീവിക്ക് അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായി.തന്‍റെ ദാസ്സ്യ മുഖേന ആ ആഗ്രഹം അവര്‍ നബിയെ അറിയിച്ചു.ഖദീജ ബീവിയുടെ ആ ദാസ്സ്യയുടെ പേരെന്തായിരുന്നു?  

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 5

ജോലിയെടുക്കാതെ കുടുംബക്കാരെ ആശ്രയിച്ച് ജീവിക്കാന്‍ നബി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.കൂട്ടായോ സ്വന്തമായോ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനാണ്‍ നബി ആഗ്രഹിച്ചിരുന്നത്.ആങ്ങിനെ യാണ്‍ മക്കയിലെ ഏറ്റവും വലിയ കച്ചവടക്കരിക്ക് വിശ്വസ്തനായ ഒരാളെ ആവശ്യമായി വരുന്നത്.അവര്‍ മുഹമ്മദിനെ കുറിച്ച് അറിയുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.ആരായിരുന്നു ഈ കച്ചവടക്കാരി?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 4

നബിയുടെ പിത്രവ്യന്‍ അബൂത്വാലിബിന്‍റെ കൂടെ ശാമിലേക്ക് കച്ചവടത്തിനു പോകുംമ്പോള്‍ വഴിയില്‍ 'ബുസ്റ' എന്ന സ്ഥലത്ത് വെച്ച് ഒരു ക്ര്സ്ത്യീയ പുരോഹിതന്‍ ഇവരെ കാണാനിടയായി.മുഹമ്മദ് എന്ന പേരില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ ലക്ഷണങ്ങള്‍ ഈ കുട്ടിയില്‍ കാണുന്നുണ്ടെന്നു അയാള്‍ അബൂത്വാലിബിനെ അറിയിച്ചു.എതായിരുന്നു ആ പുരോഹിതന്‍റെ പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 3

അനാഥനും ദരിദ്രനുമായ നബി ചെറുപ്പത്തില്‍ ആടുകളെ മേച്ചാണ്‍ കാലം കഴിച്ചത്.സമര്‍ത്ഥനും സല്‍സ്വഭാവിയുമായിരുന്നു.നല്ല കുട്ടികളുമായി കൂട്ടുകൂടും.കൂട്ടുകാരില്‍ നന്മ വളര്‍ത്തുന്നതില്‍ നബി ചെറുപ്പത്തില്‍ തന്നെ മാത്രകയായിരുന്നു.സത്യം പറയും,നന്മ പ്രവര്‍ത്തിക്കും.നബി  ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല.മറ്റു കുട്ടികളെ പോലെ വിക്ര്തിയായിരുന്നില്ല.മൂത്ത്വരെ ബഹുമാനിക്കും,ചെറിയവരോട് കരുണകാണിക്കും.ഉള്ളത് ഭക്ഷിക്കും.കിട്ടിയതു കൊണ്ട് ത്ര്പ്തിപ്പെടും.അതു കൊണ്ട് നബിയെ എല്ലാവരും ഏല്ലാവരും വിളിച്ചിരുന്നത് ഏത് പേരിലാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 2

 അറേബ്യന്‍ സമ്പ്രദായമനുസരിച്ച് മാതാവ് കുഞ്ഞിനെ മുലയൂട്ടി വളർത്തുകയില്ല. പകരം അതിനായി സം‌രക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച്ബദവി സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്. മുഹമ്മദിനെ മുലയൂട്ടിവളര്‍ത്തിയതാരായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം ഒന്ന്.


1. അറേബ്യയിലെ മക്കയില്‍  ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുല്ലായുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി  റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്.നബിയുടെ ആറാമത്തെ വയസ്സിലാണ്‍ മതാവ് ആമിനാ ബീവി മരിക്കുന്നത്. ഏന്നാല്‍ നബിയുടെ എത്രാമത്തെ വയസ്സിലാണ്‍ പിതാവ് മരിക്കുന്നത്?

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.


മുഹമ്മദ് നബി (സ) യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തില്‍ മുഹമ്മദ് നബി(സ)യെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി 'കുട്ടികളുടെ പ്രവാചകന്‍' എന്ന പേരില്‍  ഫെബ്രുവരി 20 മുതല്‍ 24 വരെ ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം നടത്തുന്നു.

നിബന്ധനകള്‍:

1. 5 റൌണ്ടായിട്ടായിരിക്കും മല്‍സരം നടക്കുക.ഒരു ദിവസം ഒരു റൌണ്ട് മല്‍സരമായിരിക്കും നടക്കുക.
2. ഓരോ റൌണ്ടിലും 5 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
3  . ഉത്തരം  മലയാളത്തില്‍ മാത്രം എഴുതുക.
4.  ഒരാള്‍ ഒരു ചോദ്യത്തിനു ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍  പോസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല,
5.  ഉത്തരങ്ങള്‍ അഭിപ്രായ ബോക്സില്‍ മാത്രം പോസ്റ്റ് ചെയ്യുക, റെപ്ലയ് ബോക്സില്‍ പോസ്റ്റു ന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല,
6.  ഉത്തരം എഡിറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റുകയോ ചെയ്താല്‍,  5 മാര്‍ക്ക് മൈനസ് ചെയ്യുന്നതായിരിക്കും..
7.  ഓരോ ചോദ്യത്തിനും ആദ്യം ഉത്തരം പറയുന്ന ആള്‍ക്ക് 5 മാര്‍ക്കും രണ്ടാമത് പറയുന്ന ആള്‍ക്ക് 3 മാര്‍ക്കും, മൂന്നാമതായി ഉത്തരം പറയുന്ന ആള്‍ക്ക് 1 മാര്‍ക്കും ആയിരിക്കും.........
8.  എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ (സൌദി സമയം) ഒരു മണിക്കൂര്‍ ഇടവിട്ടായിരിക്കും ചോദ്യങ്ങള്‍ സൈറ്റില്‍ പസിദ്ധീകരിക്കുക. (ഇന്‍ഷാ അല്ലാഹ്.....) .
9. ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്.
10. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്,പിതാവിന്‍റെ പേര്,മേല്‍വിലാസം,പഠിക്കുന്ന ക്ലാസ്,സ്കൂള്‍,സ്ഥലം,ഇ മെയില്‍ ഐഡി,ഫോണ്‍ നമ്പര്‍ മുതലായവ വെക്തമായി എഴുതി mail2kidss@gmail.com എന്ന   വിലാസത്തില്‍ അയക്കുക..മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ നിങ്ങളുടെ ജി മെയില്‍ എക്കൌണ്ടില്‍ mail2kidss@gmail.com ആഡ് ചെയ്യുക.


ഓണ്‍ ലൈന്‍ ക്വിസ്സ് മല്‍സരത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന അഭിപ്രായ ബോക്സില്‍ രേഖപ്പെടുത്തുക.