മുഹമ്മദ് നബി (സ) യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തില്‍ മുഹമ്മദ് നബി(സ)യെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി 'കുട്ടികളുടെ പ്രവാചകന്‍' എന്ന പേരില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം നടത്തുന്നു.
നിബന്ധനകള്‍:
1. 5 റൌണ്ടായിട്ടായിരിക്കും മല്‍സരം നടക്കുക.ഒരു ദിവസം ഒരു റൌണ്ട് മല്‍സരമായിരിക്കും നടക്കുക.
2. ഓരോ റൌണ്ടിലും 5 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
3 . ഉത്തരം മലയാളത്തില്‍ മാത്രം എഴുതുക.
4. ഒരാള്‍ ഒരു ചോദ്യത്തിനു ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല,
5. ഉത്തരങ്ങള്‍ അഭിപ്രായ ബോക്സില്‍ മാത്രം പോസ്റ്റ് ചെയ്യുക, റെപ്ലയ് ബോക്സില്‍ പോസ്റ്റു ന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല,
6. ഉത്തരം എഡിറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റുകയോ ചെയ്താല്‍, 5 മാര്‍ക്ക് മൈനസ് ചെയ്യുന്നതായിരിക്കും..
7. ഓരോ ചോദ്യത്തിനും ആദ്യം ഉത്തരം പറയുന്ന ആള്‍ക്ക് 5 മാര്‍ക്കും രണ്ടാമത് പറയുന്ന ആള്‍ക്ക് 3 മാര്‍ക്കും, മൂന്നാമതായി ഉത്തരം പറയുന്ന ആള്‍ക്ക് 1 മാര്‍ക്കും ആയിരിക്കും.........
8. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ (സൌദി സമയം) ഒരു മണിക്കൂര്‍ ഇടവിട്ടായിരിക്കും ചോദ്യങ്ങള്‍ സൈറ്റില്‍ പസിദ്ധീകരിക്കുക. (ഇന്‍ഷാ അല്ലാഹ്.....) .
9. ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്.
10. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്,പിതാവിന്‍റെ പേര്,മേല്‍വിലാസം,പഠിക്കുന്ന ക്ലാസ്,സ്കൂള്‍,സ്ഥലം,ഇ മെയില്‍ ഐഡി,ഫോണ്‍ നമ്പര്‍ മുതലായവ വെക്തമായി എഴുതി mail2kidss@gmail.com എന്ന വിലാസത്തില്‍ അയക്കുക..മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ നിങ്ങളുടെ ജി മെയില്‍ എക്കൌണ്ടില്‍ mail2kidss@gmail.com ആഡ് ചെയ്യുക.
ഓണ്‍ ലൈന്‍ ക്വിസ്സ് മല്‍സരത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന അഭിപ്രായ ബോക്സില്‍ രേഖപ്പെടുത്തുക.
assalam alaykum
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ