2011, മാർച്ച് 16, ബുധനാഴ്‌ച

ഉറങ്ങൂ... ; മിടുക്കരാവാം....


ഉറങ്ങൂ... ; മിടുക്കരാവാം
വാഷിങ്ടണ്‍:  സുഖനിദ്ര നിങ്ങളെ മിടുക്കരും കൂടുതല്‍ ഓര്‍മശക്തിയുള്ളവരുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ പഠിച്ചുകഴിഞ്ഞശേഷം ചെറുതായി ഉറങ്ങുന്നത് വളരെയധികം ഗുണംചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഓര്‍മശക്തി പരീക്ഷണത്തിനു മുമ്പായി  ഒന്നരമണിക്കൂര്‍ ഉറങ്ങിയവര്‍ക്ക് മറ്റുള്ളവരെക്കാള്‍ 20 ശതമാനം അധികം മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. ഉറക്കത്തിന്റെ പ്രാധാന്യത്തെയാണിത് സൂചിപ്പിക്കുന്നത്.
44 പേരെയാണ് ഗവേഷകര്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ഇവര്‍ക്ക് 100 വാക്കുകള്‍ ക്രമത്തില്‍ നല്‍കിയശേഷം ഓര്‍മപരിശോധന നടത്തുകയായിരുന്നു ഗവേഷകര്‍ ചെയ്തത്.

ഉറങ്ങൂ... ; മിടുക്കരാവാം | Madhyamam

2011, മാർച്ച് 5, ശനിയാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സര വിജയികള്‍.. 

'കുട്ടികളുടെ പ്രവാചകന്‍' എന്ന പേരില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ തേന്‍മാവില്‍ നടത്തിയ ഓണ്‍ ലൈന്‍ ക്വിസ് മല്‍സര വിജയികള്‍

 ഒന്നാം സ്ഥാനം
ഹിബ. എം. കെ
നാലാം ക്ലാസ്
കുമാര്‍ എ യു പി സ്കൂള്‍ - തിരുവത്ര,തൃശൂര്‍
കേരള ,ഇന്ത്യ
നേടിയ മാര്‍ക്ക് 106
hibamkm@gmail.com

രണ്ടാം സ്ഥാനം
മുബശ്ശിര്‍ അല്‍താഫ്
അഞ്ചാം ക്ലാസ്
ഇന്ത്യന്‍ സ്കൂള്‍ - മസ്ക്കറ്റ്
ഒമാന്‍
നേടിയ മാര്‍ക്ക് 59
mubasshiralthaf@gmail.com

മൂന്നാം സ്ഥാനം
നൂറ മൈസൂന്‍
രണ്ടാം ക്ലാസ്
ഇന്‍റെര്‍ നാഷണല്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ - ദമാം
സൌദി അറേബ്യ
നേടിയ മാര്‍ക്ക് 30
nooramaisoon@gmail.com

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 15 ന് ഈ മെയില്‍ വഴി അയക്കുന്നതായിരിക്കും.