പഠനം രസകരവും സജീവവുമാക്കാനായി ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. 'മാജിക് സ്കൂള്‍ ബസ്' എന്ന പേരിലുള്ള 'വിര്‍ച്വല്‍ സയന്‍സ് ടുര്‍' സൈറ്റിന്റെ മുഖ്യ ആകര്‍ഷക ഘടകമാണ്. എണ്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള സവിശേഷമായ ആനിമേഷന്‍ കുട്ടികളെ ലോകം മൊത്തം കാണിക്കാനുള്ള നല്ലൊരു ശ്രമമാണ്. ഹോം പേജ് ബില്‍ഡറാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. പഠന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്വരൂപിക്കാന്‍ ഇതുപകരിക്കും. കുട്ടികള്‍ക്കുള്ള മികച്ച വെബ്സൈറ്റ് എന്ന വിശേഷണം സൈറ്റ് അര്‍ഹിക്കുന്നു. അധ്യാപകര്‍ക്കും ഈ സൈറ്റ് വലിയ തോതില്‍ പ്രയോജനപ്പെടുന്നു. ടീച്ചിംഗ് റിസോഴ്സ്, റഫറന്‍സ് ലൈബ്രറി, പഠന പ്രവര്‍ത്തനങ്ങള്‍, പ്രിന്റ് ചെയ്തെടുക്കാവുന്ന പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് അധ്യാപകര്‍ക്ക് വേണ്ടി സൈറ്റ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്ലാനിംഗ് കലണ്ടര്‍, ഓരോ ഗ്രേഡിലും പാഠങ്ങള്‍ തയ്യാറാക്കുമ്പോഴും ക്ലാസെടുക്കുമ്പോഴും ഉപയോഗിക്കാവുന്ന സൂത്രങ്ങള്‍ എന്നിവയും സൈറ്റ് നല്‍കുന്നു.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ