2010, ഡിസംബർ 27, തിങ്കളാഴ്‌ച
kidsknowit
പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മറ്റൊരു മികച്ച വെബ്സൈറ്റാണ് kidsknowit. സൈറ്റിന്റെ സേവനം മുഴുക്കെ സൌജന്യമാണ്. പ്രധാന ചരിത്ര സംഭവങ്ങള്‍ മുഴുക്കെ സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നിരവധി ഗെയിമുകളും സൈറ്റില്‍ കാണാം.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
scholastic
പഠനം രസകരവും സജീവവുമാക്കാനായി ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. 'മാജിക് സ്കൂള്‍ ബസ്' എന്ന പേരിലുള്ള 'വിര്‍ച്വല്‍ സയന്‍സ് ടുര്‍' സൈറ്റിന്റെ മുഖ്യ ആകര്‍ഷക ഘടകമാണ്. എണ്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള സവിശേഷമായ ആനിമേഷന്‍ കുട്ടികളെ ലോകം മൊത്തം കാണിക്കാനുള്ള നല്ലൊരു ശ്രമമാണ്. ഹോം പേജ് ബില്‍ഡറാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. പഠന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്വരൂപിക്കാന്‍ ഇതുപകരിക്കും. കുട്ടികള്‍ക്കുള്ള മികച്ച വെബ്സൈറ്റ് എന്ന വിശേഷണം സൈറ്റ് അര്‍ഹിക്കുന്നു. അധ്യാപകര്‍ക്കും ഈ സൈറ്റ് വലിയ തോതില്‍ പ്രയോജനപ്പെടുന്നു. ടീച്ചിംഗ് റിസോഴ്സ്, റഫറന്‍സ് ലൈബ്രറി, പഠന പ്രവര്‍ത്തനങ്ങള്‍, പ്രിന്റ് ചെയ്തെടുക്കാവുന്ന പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് അധ്യാപകര്‍ക്ക് വേണ്ടി സൈറ്റ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്ലാനിംഗ് കലണ്ടര്‍, ഓരോ ഗ്രേഡിലും പാഠങ്ങള്‍ തയ്യാറാക്കുമ്പോഴും ക്ലാസെടുക്കുമ്പോഴും ഉപയോഗിക്കാവുന്ന സൂത്രങ്ങള്‍ എന്നിവയും സൈറ്റ് നല്‍കുന്നു.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
ecokidsonline
കുട്ടികളില്‍ പരിസ്ഥിതി സംരംക്ഷണത്തിന് അവബോധം നല്‍കുന്ന വെബ്സൈറ്റാണ് ecokidsonline. സമാനമായ ഒട്ടേറെ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ സൈറ്റില്‍ പ്രവേശിക്കാം...

2010, ഡിസംബർ 26, ഞായറാഴ്‌ച
2010, ഡിസംബർ 25, ശനിയാഴ്‌ച
അവധിക്കാലം അടിപൊളിയാക്കാം...
ആനവാല്

ആനവാലുകളിക്കാന്‍ കുറഞ്ഞത് അഞ്ചുകുട്ടികള്‍ വേണം.
കുട്ടികളില്‍ മൂന്നുപേരും നേരെ നേരെ കുനിഞ്ഞു നില്‌ക്കുക. ഓരോരുത്തരും കുനിഞ്ഞ് മുന്നിലുള്ള ആളുടെ അരയില്‍ തൊട്ടുനില്‍ക്കണം. രണ്ടാമത്തെ ആള്‍ ഒന്നാമന്റെ അരയില്‍ രണ്ടു കൈകൊണ്ടും തൊട്ടു നില്‍ക്കണം. മൂന്നാമന്‍ രണ്ടാമന്റെ അരയിലും. ഇപ്പോള്‍ മൂന്നുപേരും കൂടി ഒരാനയായി.
ഒന്നാമന്‍ ആനയുടെ തല
രണ്ടാമന്‍ ആനയുടെ ഉടല്‍
മൂന്നാമന്‍ ആനയുടെ വാല്‍
നാലാമന്‍ ആനക്കാരന്‍
അഞ്ചാമന്‍ ആനക്കള്ളന്‍
ആനക്കാരന്‍ ആനക്കള്ളനെ പിടിക്കാന്‍ ഓടണം. കള്ളന്‍ പിടികൊടുക്കാതെ ഓടണം. ഓടിയോടിക്കുഴഞ്ഞാല്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്. ആനയുടെ വാലായി നില്‍ക്കുന്നവന്റെ ഇടുപ്പില്‍ പിടിച്ചുകൊണ്ട് അവന്റെ പിന്നില്‍ കുനിഞ്ഞു നില്‍ക്കുക.
ഉടന്‍ ആനയുടെ തലയായി മുമ്പില്‍ നിന്നവന്‍ ഓടിക്കൊള്ളണം. ഇവനാണ് ഇപ്പോഴത്തെ ആനക്കള്ളന്‍. ആനക്കാരന്‍ ഈ പുതിയ കള്ളന്റെ പിറകെയാണ് ഓടേണ്ടത്. പുതിയ കള്ളനും ഓടിക്കുഴയുമ്പോള്‍ മൂന്നാമന്റെ പുറകില്‍ വന്നുനിന്ന് രക്ഷപ്പെടാം. അപ്പോള്‍ തലയായിനിന്നവന്‍ കള്ളനായി ഓടും, കുഴങ്ങിയാല്‍ ആനവാലായി രക്ഷപ്പെടും.
ആനക്കാരന്‍ കള്ളനെ തൊട്ടാലോ? കള്ളന്‍ പിന്നെ ആനക്കാരനാകും. ആനക്കാരന്‍ കള്ളനും. കളിച്ചുനോക്കിയാലേ ആനവാലിന്റെ രസമറിയൂ. ഇന്നുതന്നെ ആനവാലു കളിക്കണേ.
അക്കുത്തിക്കുത്ത്

കളിക്കാരെല്ലാവരും റെഡിയാണോ. എങ്കില്‍ നിലത്തു വട്ടമിട്ടിരിക്കാം. എല്ലാവരും കൈപ്പത്തികള്‍ നിലത്തു നിവര്‍ത്തി വയ്‌ക്കണം. ഇതില്‍ ഏതെങ്കിലും ഒരാള്‍
അക്കുത്തിക്കത്താനപെരുങ്കുത്ത്-
അക്കര നിക്കണ വെള്ളക്കോഴീടെ
കൈയോ കാലോ ഏതാലൊന്നു
തട്ടി മുട്ടി മലര്‍ത്തിപ്പോ
എന്നു ചൊല്ലിക്കൊണ്ട് ഓരോരുത്തരുടെ കൈപ്പത്തിയിലും ഇടിക്കുക. ഇടികിട്ടിയവരെല്ലാം കൈ മലര്‍ത്തണം. മലര്‍ത്തിയ കൈയിലാണ് മലര്‍ത്തിപ്പോ എന്നു പറയുമ്പോള്‍ ഇടിക്കുന്നതെങ്കില്‍ അവനു കൈ എടുക്കാം. അങ്ങനെ രണ്ടു കൈയും എടുത്തവര്‍ക്ക് മാറാം.
ഒടുവില്‍ അവശേഷിക്കുന്നതാരോ അയാള്‍ എല്ലാവരെയും ഒടിച്ചിട്ടു തൊടണം. എല്ലാവരെയും തൊട്ടുകഴിഞ്ഞാല്‍ വീണ്ടും അടുത്ത കളി തുടങ്ങാം.
ഞൊണ്ടിപ്പുള്ളി

നിങ്ങള്‍ക്കേറ്റവും ഇഷ്‌ടപ്പെടുന്ന ഒരു കളികൂടി പരിചയപ്പെടാം.
ഒരു നിശ്‌ചിത കളത്തിനുള്ളില്‍ മാത്രം കളിക്കേണ്ട കളിയാണ് ഞൊണ്ടിപ്പുള്ളി. കളത്തിനകത്ത് കളിക്കാരെല്ലാം നില്‍ക്കണം. ഒരാള്‍ ഒറ്റക്കാലില്‍ തുള്ളിത്തുള്ളിച്ചെന്ന് മറ്റുള്ളവരെ തൊടണം. ഒറ്റക്കാലില്‍ തുള്ളുന്ന ആളിന് കാല്‍ കഴച്ചാല്‍ കാലു മാറാന്‍ വ്യവസ്‌ഥയുണ്ടാക്കാം. ഒരേസമയം രണ്ടു കാലും നിലത്തുകുത്തരുത് എന്നു മാത്രം. ആദ്യം തൊടുന്ന ആള്‍ വേണം പിന്നീട് തുള്ളി മറ്റുള്ളവരെ തൊടാന്‍. ഓടി കളത്തിനു വെളിയില്‍ പോയാല്‍ ആ ആള്‍ കളിക്കു പുറത്തായി.
ബസ്സ് - വിസ്സ്‌കളി

ഓടിക്കളിച്ചു മടുത്തോ? എങ്കില്‍ ഇതാ, ഇനി വട്ടമിട്ടിരുന്നു കളിക്കാം. ഏകാഗ്രതയും കണക്കില്‍ അല്‌പം താല്‌പര്യവുമ
ണ്ടെങ്കില്‍ ഈ കളിയില്‍ ജയിക്കാം. അല്ലെങ്കില്‍ കടം വന്ന് മുടിഞ്ഞതുതന്നെ.
എല്ലാവരും വട്ടമിട്ടിരുന്നല്ലോ. ഇനി കളിതുടങ്ങാം. ഏതെങ്കിലും ഒരക്കത്തിന് ബസ്സ് എന്നു പേരുകല്‌പിക്കുക. മറ്റൊരക്കത്തിന് വിസ്സ് എന്നും. ഉദാഹരണമായി 3 ബസ്സും 7 വിസ്സും ആകട്ടെ.
ആരെങ്കിലും ഒരാള്‍ തൊട്ട് എണ്ണിത്തുടങ്ങട്ടെ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ മുകളിലേക്കാണ് എണ്ണേണ്ടത്. എണ്ണുമ്പോള്‍ ബസ്സ് എന്നും വിസ്സ് എന്നും പേരുകൊടുത്ത അതാതക്കങ്ങള്‍ക്ക് ആ പേര് തന്നെയേ പറയാവൂ. 3 എന്ന് എണ്ണുന്നകൂട്ടി ബസ്സ് എന്നേ പറയാവൂ. പകരം മൂന്ന് എന്ന് എണ്ണിയാല്‍ ആ കുട്ടി കടം ആയി.
മൂന്നിന്റെ എല്ലാ പെരുക്കങ്ങളും ബസ്സ് എന്ന് പറയണം; ഏഴിന്റെ എല്ലാ പെരുക്കങ്ങളും വിസ്സ് എന്നും. ഉദാഹരണത്തിന് 3, 6, 9, 12, 15, 18, 21 തുടങ്ങിയവയെല്ലാം ബസ്സ് എന്നുപറയണം. 7, 14, 21, 28 തുടങ്ങിയ അക്കങ്ങള്‍ പറയേണ്ടവന്‍ വിസ്സ് എന്നും പറയണം. തെറ്റിക്കുന്നവരുടെ കടം കൂടിക്കൂടിവരും. 5 കടം വന്നയാള്‍ കളിതോറ്റു പുറത്തു പോകും. ഏറ്റവും അവസാനംവരെ നില്‌ക്കുന്നവന്‍ വിജയിക്കും.
മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കാനുണ്ട്. ഉദാഹരണത്തിന് 13 എന്നു പറയുന്നതിനുപകരം 3 അല്ലാത്ത അക്കം പറഞ്ഞിട്ട് ബസ് എന്നാണ് പറയേണ്ടത്. ഉദാഹരണത്തിന് 13ന് ഒന്ന് ബസ് എന്നാണ് പറയേണ്ടത് 27-ന് രണ്ട് വിസ്സ് എന്നും.
കണക്കിലെ പെരുക്കം ഉറപ്പിക്കാനും തലച്ചോറിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ കളി നിങ്ങളെ സഹായിക്കും.
മഴവില്ല്
ഈ കളിയില്‍ ഏഴ് കുട്ടികള്‍ വരിവരിയായി നില്‍ക്കണം; ഒരു മഴവില്ലിലെ ഏഴ് നിറങ്ങള്‍ എന്നപോലെ. ഓരോരുത്തരും ഓരോ നിറത്തിന്റെ പേരു സ്വീകരിക്കട്ടെ. ആ പേര് അവര്‍ രണ്ടുവട്ടം വിളിച്ചുപറയണം. ഉദാഹരണത്തിന് ഞാന്‍ ചുവപ്പ്, ഞാന്‍ ഓറഞ്ച്, ഞാന്‍ മഞ്ഞ, ഞാന്‍ പച്ച, ഞാന്‍ നീല, ഞാന്‍ ഇന്‍ഡിഗോ, ഞാന്‍ വയലറ്റ് എന്നിങ്ങനെ. ഇത് കണ്ടും കേട്ടും നില്‍ക്കുന്ന ബാക്കി കുട്ടികളുടെ കണ്ണ് മൂടിക്കെട്ടുക. അഥവാ അവരെ പുറം തിരിച്ചു നിര്‍ത്തുക. പിന്നീട് മഴവില്ലിലെ കുട്ടികള്‍ സ്‌ഥാനം മാറി ക്രമം തെറ്റിച്ചു നില്‍ക്കണം.
കണ്ണുകെട്ടിയവര്‍ അത് അഴിച്ചു മാറ്റി (പുറം തിരിഞ്ഞു നില്‌ക്കുകയാണെങ്കില്‍ നേരെ തിരിഞ്ഞ്) ഓരോരുത്തരായി മഴവില്ലിലെ പറയണം. തെറ്റിപ്പോയാല്‍ കടം. കുട്ടികളുടെ പേരും നിറവും കൃത്യമായി ക്രമം തെറ്റാതെ പറയണം.
ഈ കളി പല പല തരത്തിലും കളിക്കാം. കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ പേരു നല്‍കാം.
അ, ആ, ഇ, ഈ എന്നിങ്ങനെയോ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെയോ അല്ലെങ്കില്‍ ഞായര്‍, തിങ്കള്‍ എന്നിങ്ങനെ ദിവസങ്ങളുടെയോ ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ മാസങ്ങളുടെയോ പേരുകളുമാവാം.
നിങ്ങളുടെ ഓര്‍മ്മശക്‌തി വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരുകളിയാണ് ഇത്.
അന്ത്യാക്ഷരം
അന്ത്യാക്ഷരം കളിക്കാന്‍ റെഡിയായ എല്ലാവരും വട്ടത്തിലിരിക്കുക. ഏതെങ്കിലും ഒരാള്‍ ഒരു വാക്കു പറയുക. അടുത്ത കുട്ടി ആ വാക്കിന്റെ അന്ത്യാക്ഷരത്തില്‍ തുടങ്ങുന്ന വാക്കാണ് പറയേണ്ടത്. അതിനടുത്തയാളും അതുപോലെ. ഒരിക്കല്‍ പറഞ്ഞ വാക്ക് പിന്നീട് ഉപയോഗിക്കരുത്. പുതിയ വാക്കുകള്‍ കണ്ടുപിടിച്ച് പറയണം. എത്ര വാക്കുകള്‍ നിങ്ങള്‍ക്കറിയാമെന്നു കണ്ടുപിടിക്കാനുള്ള സൂത്രക്കളിയാണിത്. അറിയാവുന്നവ തക്കസമയത്ത് ഉപയോഗിക്കാന്‍ കഴിവുണ്ടോ എന്നും ഈ കളിയിലൂടെ അളക്കാം.
കളിയുടെ ഒരു മാതൃക നോക്കൂ
ഒന്നാമന്‍ മരം
രണ്ടാമന്‍ രാമന്‍
മൂന്നാമന്‍ മാല
നാലാമന്‍ ലവന്‍
അഞ്ചാമന്‍ വടി
ആറാമന്‍ ടയര്‍
ഏഴാമന്‍ യമന്‍ ഇങ്ങനെ.
ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കാം. കൂട്ടക്ഷരം വന്നാല്‍ ഒടുവിലത്തെ ശബ്‌ദം പുറപ്പെടുവിക്കുന്ന അക്ഷരം അഥവാ ശബ്‌ദം ഉപയോഗിക്കാം.
ഉദാ: ചര്‍ക്ക. ഇവിടെ ക എടുത്താല്‍ മതി.
ശ്രീവത്സം ആണെങ്കില്‍ സ എടുക്കുക. കയ്‌പ് ആണെങ്കില്‍ പ യും.

ആനവാലുകളിക്കാന്‍ കുറഞ്ഞത് അഞ്ചുകുട്ടികള്‍ വേണം.
കുട്ടികളില്‍ മൂന്നുപേരും നേരെ നേരെ കുനിഞ്ഞു നില്‌ക്കുക. ഓരോരുത്തരും കുനിഞ്ഞ് മുന്നിലുള്ള ആളുടെ അരയില്‍ തൊട്ടുനില്‍ക്കണം. രണ്ടാമത്തെ ആള്‍ ഒന്നാമന്റെ അരയില്‍ രണ്ടു കൈകൊണ്ടും തൊട്ടു നില്‍ക്കണം. മൂന്നാമന്‍ രണ്ടാമന്റെ അരയിലും. ഇപ്പോള്‍ മൂന്നുപേരും കൂടി ഒരാനയായി.
ഒന്നാമന്‍ ആനയുടെ തല
രണ്ടാമന്‍ ആനയുടെ ഉടല്‍
മൂന്നാമന്‍ ആനയുടെ വാല്‍
നാലാമന്‍ ആനക്കാരന്‍
അഞ്ചാമന്‍ ആനക്കള്ളന്‍
ആനക്കാരന്‍ ആനക്കള്ളനെ പിടിക്കാന്‍ ഓടണം. കള്ളന്‍ പിടികൊടുക്കാതെ ഓടണം. ഓടിയോടിക്കുഴഞ്ഞാല്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്. ആനയുടെ വാലായി നില്‍ക്കുന്നവന്റെ ഇടുപ്പില്‍ പിടിച്ചുകൊണ്ട് അവന്റെ പിന്നില്‍ കുനിഞ്ഞു നില്‍ക്കുക.
ഉടന്‍ ആനയുടെ തലയായി മുമ്പില്‍ നിന്നവന്‍ ഓടിക്കൊള്ളണം. ഇവനാണ് ഇപ്പോഴത്തെ ആനക്കള്ളന്‍. ആനക്കാരന്‍ ഈ പുതിയ കള്ളന്റെ പിറകെയാണ് ഓടേണ്ടത്. പുതിയ കള്ളനും ഓടിക്കുഴയുമ്പോള്‍ മൂന്നാമന്റെ പുറകില്‍ വന്നുനിന്ന് രക്ഷപ്പെടാം. അപ്പോള്‍ തലയായിനിന്നവന്‍ കള്ളനായി ഓടും, കുഴങ്ങിയാല്‍ ആനവാലായി രക്ഷപ്പെടും.
ആനക്കാരന്‍ കള്ളനെ തൊട്ടാലോ? കള്ളന്‍ പിന്നെ ആനക്കാരനാകും. ആനക്കാരന്‍ കള്ളനും. കളിച്ചുനോക്കിയാലേ ആനവാലിന്റെ രസമറിയൂ. ഇന്നുതന്നെ ആനവാലു കളിക്കണേ.
അക്കുത്തിക്കുത്ത്

കളിക്കാരെല്ലാവരും റെഡിയാണോ. എങ്കില്‍ നിലത്തു വട്ടമിട്ടിരിക്കാം. എല്ലാവരും കൈപ്പത്തികള്‍ നിലത്തു നിവര്‍ത്തി വയ്‌ക്കണം. ഇതില്‍ ഏതെങ്കിലും ഒരാള്‍
അക്കുത്തിക്കത്താനപെരുങ്കുത്ത്-
അക്കര നിക്കണ വെള്ളക്കോഴീടെ
കൈയോ കാലോ ഏതാലൊന്നു
തട്ടി മുട്ടി മലര്‍ത്തിപ്പോ
എന്നു ചൊല്ലിക്കൊണ്ട് ഓരോരുത്തരുടെ കൈപ്പത്തിയിലും ഇടിക്കുക. ഇടികിട്ടിയവരെല്ലാം കൈ മലര്‍ത്തണം. മലര്‍ത്തിയ കൈയിലാണ് മലര്‍ത്തിപ്പോ എന്നു പറയുമ്പോള്‍ ഇടിക്കുന്നതെങ്കില്‍ അവനു കൈ എടുക്കാം. അങ്ങനെ രണ്ടു കൈയും എടുത്തവര്‍ക്ക് മാറാം.
ഒടുവില്‍ അവശേഷിക്കുന്നതാരോ അയാള്‍ എല്ലാവരെയും ഒടിച്ചിട്ടു തൊടണം. എല്ലാവരെയും തൊട്ടുകഴിഞ്ഞാല്‍ വീണ്ടും അടുത്ത കളി തുടങ്ങാം.
ഞൊണ്ടിപ്പുള്ളി

നിങ്ങള്‍ക്കേറ്റവും ഇഷ്‌ടപ്പെടുന്ന ഒരു കളികൂടി പരിചയപ്പെടാം.
ഒരു നിശ്‌ചിത കളത്തിനുള്ളില്‍ മാത്രം കളിക്കേണ്ട കളിയാണ് ഞൊണ്ടിപ്പുള്ളി. കളത്തിനകത്ത് കളിക്കാരെല്ലാം നില്‍ക്കണം. ഒരാള്‍ ഒറ്റക്കാലില്‍ തുള്ളിത്തുള്ളിച്ചെന്ന് മറ്റുള്ളവരെ തൊടണം. ഒറ്റക്കാലില്‍ തുള്ളുന്ന ആളിന് കാല്‍ കഴച്ചാല്‍ കാലു മാറാന്‍ വ്യവസ്‌ഥയുണ്ടാക്കാം. ഒരേസമയം രണ്ടു കാലും നിലത്തുകുത്തരുത് എന്നു മാത്രം. ആദ്യം തൊടുന്ന ആള്‍ വേണം പിന്നീട് തുള്ളി മറ്റുള്ളവരെ തൊടാന്‍. ഓടി കളത്തിനു വെളിയില്‍ പോയാല്‍ ആ ആള്‍ കളിക്കു പുറത്തായി.
ബസ്സ് - വിസ്സ്‌കളി

ഓടിക്കളിച്ചു മടുത്തോ? എങ്കില്‍ ഇതാ, ഇനി വട്ടമിട്ടിരുന്നു കളിക്കാം. ഏകാഗ്രതയും കണക്കില്‍ അല്‌പം താല്‌പര്യവുമ
ണ്ടെങ്കില്‍ ഈ കളിയില്‍ ജയിക്കാം. അല്ലെങ്കില്‍ കടം വന്ന് മുടിഞ്ഞതുതന്നെ.
എല്ലാവരും വട്ടമിട്ടിരുന്നല്ലോ. ഇനി കളിതുടങ്ങാം. ഏതെങ്കിലും ഒരക്കത്തിന് ബസ്സ് എന്നു പേരുകല്‌പിക്കുക. മറ്റൊരക്കത്തിന് വിസ്സ് എന്നും. ഉദാഹരണമായി 3 ബസ്സും 7 വിസ്സും ആകട്ടെ.
ആരെങ്കിലും ഒരാള്‍ തൊട്ട് എണ്ണിത്തുടങ്ങട്ടെ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ മുകളിലേക്കാണ് എണ്ണേണ്ടത്. എണ്ണുമ്പോള്‍ ബസ്സ് എന്നും വിസ്സ് എന്നും പേരുകൊടുത്ത അതാതക്കങ്ങള്‍ക്ക് ആ പേര് തന്നെയേ പറയാവൂ. 3 എന്ന് എണ്ണുന്നകൂട്ടി ബസ്സ് എന്നേ പറയാവൂ. പകരം മൂന്ന് എന്ന് എണ്ണിയാല്‍ ആ കുട്ടി കടം ആയി.
മൂന്നിന്റെ എല്ലാ പെരുക്കങ്ങളും ബസ്സ് എന്ന് പറയണം; ഏഴിന്റെ എല്ലാ പെരുക്കങ്ങളും വിസ്സ് എന്നും. ഉദാഹരണത്തിന് 3, 6, 9, 12, 15, 18, 21 തുടങ്ങിയവയെല്ലാം ബസ്സ് എന്നുപറയണം. 7, 14, 21, 28 തുടങ്ങിയ അക്കങ്ങള്‍ പറയേണ്ടവന്‍ വിസ്സ് എന്നും പറയണം. തെറ്റിക്കുന്നവരുടെ കടം കൂടിക്കൂടിവരും. 5 കടം വന്നയാള്‍ കളിതോറ്റു പുറത്തു പോകും. ഏറ്റവും അവസാനംവരെ നില്‌ക്കുന്നവന്‍ വിജയിക്കും.
മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കാനുണ്ട്. ഉദാഹരണത്തിന് 13 എന്നു പറയുന്നതിനുപകരം 3 അല്ലാത്ത അക്കം പറഞ്ഞിട്ട് ബസ് എന്നാണ് പറയേണ്ടത്. ഉദാഹരണത്തിന് 13ന് ഒന്ന് ബസ് എന്നാണ് പറയേണ്ടത് 27-ന് രണ്ട് വിസ്സ് എന്നും.
കണക്കിലെ പെരുക്കം ഉറപ്പിക്കാനും തലച്ചോറിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ കളി നിങ്ങളെ സഹായിക്കും.
മഴവില്ല്

കണ്ണുകെട്ടിയവര്‍ അത് അഴിച്ചു മാറ്റി (പുറം തിരിഞ്ഞു നില്‌ക്കുകയാണെങ്കില്‍ നേരെ തിരിഞ്ഞ്) ഓരോരുത്തരായി മഴവില്ലിലെ പറയണം. തെറ്റിപ്പോയാല്‍ കടം. കുട്ടികളുടെ പേരും നിറവും കൃത്യമായി ക്രമം തെറ്റാതെ പറയണം.
ഈ കളി പല പല തരത്തിലും കളിക്കാം. കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ പേരു നല്‍കാം.
അ, ആ, ഇ, ഈ എന്നിങ്ങനെയോ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെയോ അല്ലെങ്കില്‍ ഞായര്‍, തിങ്കള്‍ എന്നിങ്ങനെ ദിവസങ്ങളുടെയോ ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ മാസങ്ങളുടെയോ പേരുകളുമാവാം.
നിങ്ങളുടെ ഓര്‍മ്മശക്‌തി വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരുകളിയാണ് ഇത്.
അന്ത്യാക്ഷരം

കളിയുടെ ഒരു മാതൃക നോക്കൂ
ഒന്നാമന്‍ മരം
രണ്ടാമന്‍ രാമന്‍
മൂന്നാമന്‍ മാല
നാലാമന്‍ ലവന്‍
അഞ്ചാമന്‍ വടി
ആറാമന്‍ ടയര്‍
ഏഴാമന്‍ യമന്‍ ഇങ്ങനെ.
ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കാം. കൂട്ടക്ഷരം വന്നാല്‍ ഒടുവിലത്തെ ശബ്‌ദം പുറപ്പെടുവിക്കുന്ന അക്ഷരം അഥവാ ശബ്‌ദം ഉപയോഗിക്കാം.
ഉദാ: ചര്‍ക്ക. ഇവിടെ ക എടുത്താല്‍ മതി.
ശ്രീവത്സം ആണെങ്കില്‍ സ എടുക്കുക. കയ്‌പ് ആണെങ്കില്‍ പ യും.
2010, ഡിസംബർ 24, വെള്ളിയാഴ്ച
2010, ഡിസംബർ 23, വ്യാഴാഴ്‌ച
കുട്ടികള്‍ക്ക് വര്‍ണ്ണജാലകങ്ങള്‍….
കുട്ടികള്‍ക്ക് എഴുതാനും വരക്കാനുമുള്ള ഒരിടമാണ്‍ "പൂമൊട്ട്".നിങ്ങളുടെ രചനകള്‍ mail2kidss@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുക.
പേര്,വയസ്സ്,പഠിക്കുന്ന ക്ലാസ്സ്,സ്ക്കൂള്‍,സ്ഥലം,ഫോട്ടോ,E mail ID എന്നിവ നിങ്ങളുടെ രചനയുടെ കൂടെ വെക്കുക.

വംശനാശം നേരിടുന്ന കഴുകന്മാരെ കണ്ടെത്തി

കോഴിക്കോട്: വംശനാശം നേരിടുന്ന രണ്ട് അപൂര്‍വയിനം കഴുകന്മാരെ വയനാടന്‍ വനങ്ങളില്‍ കണ്ടെത്തി. ചുട്ടിക്കഴുകന്‍ (വൈറ്റ് ബാക്ഡ് വള്‍ച്ചര്‍), ചെന്തലയന്‍ (റെഡ് ഹെഡഡ് വള്‍ച്ചര്‍) എന്നീ ഇനം കഴുകന്മാരെയാണ് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ കാണാനായത്.
പശ്ചിമഘട്ട മലനിരകളടക്കമുള്ള വനനിരകള്‍ കേന്ദ്രീകരിച്ച് 2009 ജനവരിയിലാണ് സൂക്ഷ്മമായ പക്ഷിനിരീക്ഷണം തുടങ്ങിയത്.
കൊച്ചി-തിരുവിതാംകൂര്‍ രാജഭരണകാലത്ത് ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നടത്തിയ നിരീക്ഷണത്തിന്റെ അതേ പ്രദേശങ്ങളിലൂടെത്തന്നെയാണ് നിരീക്ഷണം നടത്തുന്നത്. സാലിം അലിക്ക് ശേഷം ആദ്യമായാണ് ഇത്ര ആധികാരികമായി പഠനം നടക്കുന്നത്.
സാലിം അലിയുടെ പഠനത്തില്‍പ്പോലും കേരളത്തിന്റെ വനമേഖലകളില്‍ ഈ അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയിരുന്നില്ല. അതിനും 30 വര്‍ഷം മുമ്പ് ഇവയുടെ വംശനാശം സംഭവിച്ചതായി ഡോ. സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ ഉത്തരേന്ത്യയില്‍ ഇവയുടെ വംശം നിലനിന്നിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയിലൂടെ ചത്ത നാല്‍ക്കാലികളുടെ മാംസം ഭക്ഷിച്ച് ഈ രണ്ടിനം കഴുകന്‍മാരും കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കിയ കുത്തിവെപ്പ് മരുന്നാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഇവയുടെ സംരക്ഷണത്തിനായി പല നടപടികളും എടുത്തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഡൈക്‌ളോഫെനക്ക് എന്ന കുത്തിവെപ്പുമരുന്ന് നിരോധിച്ചു.
ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായി കണ്ടുവരുന്ന സ്‌പെക്കുള്‍ഡ് പിക്കുലെറ്റ് (മരംകൊത്തി ചിന്നന്‍), വംശനാശം നേരിടുന്ന പരുന്ത് (ജെര്‍ഡന്‍സ്ബാസ്), വരമ്പന്‍ (ഒലിവ് ബാക്ഡ് പിപ്പറ്റ്) എന്നിവയും നിരീക്ഷണസംഘത്തിന്റെ ക്യാമറയില്‍ കുടുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് വരമ്പന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
കണ്ടെത്തിയത് 125 അപൂര്‍വയിനം പക്ഷികളെ
കഴിഞ്ഞ രണ്ടുവര്‍ഷമായി നിരീക്ഷണത്തില്‍ 125-ഓളം അത്യപൂര്‍വ പക്ഷികളെയാണ് കണ്ടെത്തിയത്. ദേശാടനപ്പക്ഷികളില്‍ നല്ലൊരുവിഭാഗം സംസ്ഥാനത്തെ വനാന്തരങ്ങളിലും കായല്‍-തീരദേശമേഖലകളിലും തങ്ങുന്നതായും കണ്ടെത്തി. യൂറോപ്പ്, ചൈന, സൈബീരിയ, റഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഗ്രീനിഷ് ലീഫ് വര്‍ബ്ലര്‍ എന്ന പച്ചപ്പൊടി കുരുവിക്കൂട്ടത്തെയും ഇവിടെനിന്നും കണ്ടെത്തി.

ഇടുക്കിജില്ലയിലെ തേയില-ഏലത്തോട്ടങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളില്‍ കീടനാശിനിപ്രയോഗംമൂലം സാധാരണ കണ്ടുവരുന്ന പക്ഷികളായ പിപ്പറ്റുകള്‍, തൂക്കണാം കുരുവികള്‍, വേലിത്തത്ത, പാറ്റപിടിയന്‍ പക്ഷികള്‍ എന്നിവയെയൊന്നും സംഘത്തിന് കണ്ടെത്താനായില്ല. അലഞ്ഞുതിരിഞ്ഞിട്ടും ഒരു കൂടുപോലും സംഘത്തിന് കണ്ടെത്താനായില്ല.
ഹൈറേഞ്ച് മേഖലകളില്‍ നടത്തിയ പഠനത്തില്‍ ചോലക്കാടുകളില്‍മാത്രം കണ്ടുവരുന്ന കരിചെമ്പന്‍ പാറ്റപിടിയന്‍ (ആഷിറണ്‍ വാബ്‌ളര്‍), ബ്ലാക്കെന്‍ ഓറഞ്ച്‌ഫൈ്‌ളകാച്ചര്‍, ബ്ലൂടെയ്ല്‍സ് എന്നീ പക്ഷികളുടെ അനേകം കൂടുകളും പക്ഷികളുടെ വര്‍ധനയും കണ്ടെത്താന്‍ കഴിഞ്ഞു.
ഹൗസ് ബോട്ട് ടൂറിസം വര്‍ധിച്ചത് കായല്‍പ്രദേശത്തെ പക്ഷികളുടെ ആവാസവ്യവസ്ഥക്ക് തിരിച്ചടിയായി.
നേരത്തെ കണ്ടിരുന്ന പിള്‍സൈല്‍ഡെക്ക, ഗാഗനി എന്നീ ഇനം ദേശാടനക്കിളികള്‍ കായല്‍പ്രദേശത്തുനിന്നും പൂര്‍ണമായി അപ്രത്യക്ഷമായി.
കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സംസ്ഥാന വനംവകുപ്പ് മുന്‍കൈയെടുത്ത് നിരീക്ഷണം നടത്തുന്നത്. ഡിസംബര്‍ 31ഓടെ നിരീക്ഷണം പൂര്‍ത്തിയാക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ താത്പര്യമെടുത്താണ് സര്‍ക്കാറിന്റെ ആധികാരിക പക്ഷിനിരീക്ഷണത്തിന് തുടക്കംകുറിച്ചത്.
പക്ഷിനിരീക്ഷകനായ സി. ശശികുമാര്‍ നേതൃത്വംനല്‍കുന്ന സംഘത്തില്‍ എസ്.രാജ, പി.എ. ഷിബിന്‍, വിഷ്ണുപ്രസാദ് എന്നിവരാണുള്ളത്. 1200 കിലോമീറ്റര്‍ കാല്‍നടയായാണ് രണ്ടുവര്‍ഷത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്നത്.

അവധിക്കാലത്തെ ആസ്വദിക്കാനുള്ള ചില എളുപ്പവഴികള്‍...
നമ്മുടെ നാടും ജീവിതവും മാറിക്കൊണ്ടിരിക്കേ പഴയ അവധിക്കാലത്തിന്‍റെ രസകരമായ വിവരണമാണിവിടെ;പഠനഭാരത്തില്‍നിന്നും യാന്ത്രികതയില്‍നിന്നും രക്ഷപ്പെട്ട് നമ്മുടെ കുട്ടികള്‍ക്ക് ഈ അവധിക്കാലത്തെ ആസ്വദിക്കാനുള്ള ചില എളുപ്പവഴികള്‍....ഒന്നു ക്ലിക്കി വായിക്കൂ....
കുട്ടികള്‍ക്ക് വര്‍ണ്ണജാലകങ്ങള്‍….
ഇന്റര്‍നെറ്റ് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നാണ് പലരുടെയും ധാരണ. കുട്ടികള്‍ക്കായുള്ള വെബ്സൈറ്റുകളുടെ വൈപുല്യം സംബന്ധിച്ച് അറിവില്ലായ്മയാണ് ഇതിന് കാരണം. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറ്റവും വലിയ പഠന സ്രോതസ്സായി വര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന് സാധിക്കും. ഈ ഇനത്തിലെ ഏതാനും വെബ്സൈറ്റുകള്ളും വീഡിയോകളും ഗനങ്ങളും ആനിമേഷനുകളും ഇവിടെ പരിചയപ്പെടുത്തുകയാണ്.
ലോകത്തെങ്ങുമുള്ള കുട്ടികളെ വായിക്കാനും പഠിക്കാനും സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായിട്ട് രംഗത്തെത്തിയ വെബ്സൈറ്റാണ് “തേന്‍മാവ്”.
പഠനം രസകരവും സജീവവുമാക്കാനായി ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു.
mail2kidss@gmail.com

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)