2012, ഒക്‌ടോബർ 11, വ്യാഴാഴ്ച
2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച
കുഞ്ഞു വാവയുടെ കത്ത്
ബഹുമാനപ്പെട്ട ജസ്റ്റിസ് കൃഷ്ണയ്യര്‍ അങ്കിളും കുഞ്ഞൂഞ്ഞു അങ്കിളും അറിയാന്‍,
ഞാന്‍ ഭീതിയിലാണ്!
...
അക്ഷരാഭ്യാസ്സത്തിലും, വിജ്ഞാനത്തിലും മുന്‍പന്തിയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്ന് കൂടെ ഉദ്ധരിക്കുവാന്‍ വിമന്‍സ് കോഡ് ബില്ലില്‍ പരിഗണിക്കേണ്ട നിര്‍ദേശങ്ങള്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ അങ്കിള്‍ സമര്‍പ്പിച്ചത് മുതല്‍ ഞാനും എന്റെ ഒപ്പമുള്ള കുഞ്ഞു അനുജന്മാരും അനുജത്തിമാരും ഭീതിയിലാണ്. കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കിയ അങ്ങയുടെ ജ്ഞാനം, ജനസംഖ്യ നിയന്ത്രിക്കാന്‍ എന്ന പേരില്‍, ഞങ്ങള്‍ക്കെതിരെ "ഡെത്ത് വാറന്റ്" പുറപ്പെടുവിക്കും വരെ എത്തും എന്ന് കരുതിയില്ല! ഇങ്ങനെ ഒരു നിയമം 1915 നവംബര്‍ 1 -നു മുന്‍പ് നടപ്പായിരുന്നെങ്കില്‍ പോലും, മാതാപിതാക്കളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ജസ്റ്റിസ് അങ്കിള്‍, ഭീതിയില്‍ ആകേണ്ടി വരില്ലായിരുന്നു. അങ്ങേയ്ക്ക് ശേഷം, അങ്ങയുടെ സഹോദരങ്ങളായി ജനിച്ച രംഗനായകി, വിജയലക്ഷ്മി, മീനാക്ഷി, രാമചന്ദ്രന്‍, ലക്ഷിനാരായണന്‍ എന്നീ ആന്റിമാരും അങ്കിള്‍മാരും തീര്‍ച്ചയായും ഈ ഡെത്ത് വാറന്റില്‍ ഉള്‍പെട്ടു പോയേനെ! അതിനെ കുറിച്ച് ജസ്റ്റിസ് അങ്കിള്‍ ആലോചിച്ചോ എന്ന് എനിക്കറിയില്ല.
എന്റെ മുഖത്ത് അങ്കിള്‍ ഒന്ന് നോക്കണം! നിരായുധന്‍, നിഷ്കളങ്കന്‍, ലോകത്തിന്റെ വര്‍ണ ഭേദങ്ങള്‍ കാണാത്ത കേവലം ഒരു മാംസ്സ പിണ്ഡം! എന്നെ കൊലക്കത്തിക്ക് കൊടുത്തിട്ടു എന്ത് ആനന്ദമാണ് അങ്കിള്‍ക്ക് ലഭിക്കുന്നത്? ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത, വേദനയില്‍ ഒന്ന് കരയുവാന്‍ പോലും കഴിയാത്ത എന്നെ നശിപ്പിച്ചു ജനസംഖ്യാ തടയുന്നതില്‍ എന്ത് യുക്തിയാണ് അങ്കിള്‍ കണ്ടത്? ലോകത്ത് നടക്കുന്ന എല്ലാ ഭീകരതകളെയും കാള്‍, കൊടിയ ഭീകരതയാണ് നിരാലംബരും, നിര്‍ദോഷി കളുമായ ഞങ്ങളെ കൊലക്കത്തിക്ക് കൊടുക്കുന്നതെന്ന് അറിയാത്ത വ്യക്തി അല്ല അങ്കിള്‍ എന്ന് എനിക്ക് അറിയാം. എങ്കിലും, ഞങ്ങളോട് എന്തിനു ഇത് ചെയ്യുന്നു?
1974 -ല്‍ അന്തരിച്ച അങ്ങയുടെ പ്രിയ പത്നി, ശാരദാ ആന്റിയുമായി ഇപ്പോഴും ടെലിപതിയിലൂടെ സംസ്സാരിക്കാരുണ്ട് എന്ന് അവകാശപെടുന്ന അങ്ങേയ്ക്ക് ജീവന്റെ മഹത്വം അറിയാഞ്ഞിട്ടില്ല. നഷ്ട പെടലിന്റെ വേദന അനുഭവിക്കാഞ്ഞിട്ടല്ല! മറ്റുള്ളവരുടെ ജീവനില്‍, അങ്ങയുടെ നീതി ബോധത്തിന് "നീതി" അവകാശ പെടാന്‍ ഇല്ല എന്നത് കൊണ്ടാകുമോ?
കുഞ്ഞൂഞ്ഞു അങ്കിളിനോട് ഒരു വാക്ക്, ജസ്റ്റിസ് അങ്കിള്‍ സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കും മുന്‍പ്, അങ്ങയുടെ പുത്രി അച്ചു ഉമ്മന്റെ മുഖം ഒന്നോര്‍ക്കണം!
ഞാന്‍ ഭീതിയിലാണ്!! ദയവായി എന്റെ ജീവന്‍ രക്ഷിക്കണം!!
സ്നേഹത്തോടെ,
നിങ്ങളുടെ ദയയ്ക്കായി കാത്തു നില്‍ക്കുന്ന, ഈ ലോകത്തില്‍ അങ്കിളിനെയും, ആന്റിയെയും കാണുവാന്‍ ആഗ്രഹിക്കുന്ന, പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുവാന്‍ കാത്തിരിക്കുന്ന, ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത കുഞ്ഞു അനുജന്മാരും അനുജത്തിമാരും!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)