Labels
വെബ്സൈറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെബ്സൈറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജനുവരി 22, ശനിയാഴ്‌ച
കണക്കു പഠിക്കാന്‍ വെബ് സൈറ്റ്
കണക്കു "കണക്കാ"യവര്‍ക്ക് രസകരമായി കണക്കു പഠിക്കാന്‍ ഇതാ നല്ലൊരു വെബ് സൈറ്റ്.ഈ വെബ് സൈറ്റ് പ്രധാനമായും ഇന്ത്യന്‍ കുട്ടികള്‍ക്ക് (6 മുതല്‍ +2 വരെയുള്ള CBSE, ICSE, ISC )വേണ്ടിയാണ്.പിസില്‍സ്,ഗെയ്മുകള്‍,തമാശകള്‍,കണക്കിലുള്ള അഭിരുചി ഇവയെല്ലാം ഈസൈറ്റിലുണ്ട്.സൈറ്റിലെ ഹോം പേജിലുള്ള 'മൂങ്ങമ്മാവനെ'ക്ലിക്കു ചെയ്താല്‍ വെബ് സൈറ്റ് ഉപയോഗിക്കാനുള്ള വഴികള്‍കിട്ടും.കളീച്ചും ഇ-മെയിലിലൂടെ ഉത്തരം തേടിയും കണക്കു രസിച്ചു പഠിക്കാന്‍ നമുക്കു തുടങ്ങാം...ക്ലിക്കിക്കോ...
2010 ഡിസംബർ 27, തിങ്കളാഴ്‌ച
kidsknowit
പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മറ്റൊരു മികച്ച വെബ്സൈറ്റാണ് kidsknowit. സൈറ്റിന്റെ സേവനം മുഴുക്കെ സൌജന്യമാണ്. പ്രധാന ചരിത്ര സംഭവങ്ങള്‍ മുഴുക്കെ സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നിരവധി ഗെയിമുകളും സൈറ്റില്‍ കാണാം.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
scholastic
പഠനം രസകരവും സജീവവുമാക്കാനായി ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. 'മാജിക് സ്കൂള്‍ ബസ്' എന്ന പേരിലുള്ള 'വിര്‍ച്വല്‍ സയന്‍സ് ടുര്‍' സൈറ്റിന്റെ മുഖ്യ ആകര്‍ഷക ഘടകമാണ്. എണ്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള സവിശേഷമായ ആനിമേഷന്‍ കുട്ടികളെ ലോകം മൊത്തം കാണിക്കാനുള്ള നല്ലൊരു ശ്രമമാണ്. ഹോം പേജ് ബില്‍ഡറാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. പഠന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്വരൂപിക്കാന്‍ ഇതുപകരിക്കും. കുട്ടികള്‍ക്കുള്ള മികച്ച വെബ്സൈറ്റ് എന്ന വിശേഷണം സൈറ്റ് അര്‍ഹിക്കുന്നു. അധ്യാപകര്‍ക്കും ഈ സൈറ്റ് വലിയ തോതില്‍ പ്രയോജനപ്പെടുന്നു. ടീച്ചിംഗ് റിസോഴ്സ്, റഫറന്‍സ് ലൈബ്രറി, പഠന പ്രവര്‍ത്തനങ്ങള്‍, പ്രിന്റ് ചെയ്തെടുക്കാവുന്ന പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് അധ്യാപകര്‍ക്ക് വേണ്ടി സൈറ്റ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്ലാനിംഗ് കലണ്ടര്‍, ഓരോ ഗ്രേഡിലും പാഠങ്ങള്‍ തയ്യാറാക്കുമ്പോഴും ക്ലാസെടുക്കുമ്പോഴും ഉപയോഗിക്കാവുന്ന സൂത്രങ്ങള്‍ എന്നിവയും സൈറ്റ് നല്‍കുന്നു.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
സൈറ്റിലേക്ക് ഇവിടെ ക്ലിക്കുക.
ecokidsonline
കുട്ടികളില്‍ പരിസ്ഥിതി സംരംക്ഷണത്തിന് അവബോധം നല്‍കുന്ന വെബ്സൈറ്റാണ് ecokidsonline. സമാനമായ ഒട്ടേറെ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ സൈറ്റില്‍ പ്രവേശിക്കാം...
ഇവിടെ ക്ലിക്കിയാല്‍ സൈറ്റില്‍ പ്രവേശിക്കാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
